ADVERTISEMENT

മലയാളത്തിലിപ്പോൾ ടാറ്റൂ കാലമാണ്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ടാറ്റൂ ചെയ്യാൻ മത്സരമാണ്. ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാചകമോ, ചിഹ്നമോ, ചിത്രമോ, പേരോ, അല്ലെങ്കിൽ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന എന്തെങ്കിലുമായിരിക്കും പ്രധാനമായും ടാറ്റൂ ചെയ്യുക. 

റിമ കല്ലിങ്കൽ, നമിത പ്രമോദ്, മമ്ത മോഹൻദാസ്, ഭാവന, ലെന, അര്‍ച്ചന കവി തുടങ്ങിയവരാണ് മുൻപ് ടാറ്റൂ ചെയ്ത് ആരാധകരെ ഞെട്ടിച്ച താരങ്ങൾ. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് യുവസുന്ദരി സാനിയ ഇയ്യപ്പൻ കൂടിയെത്തിയിരിക്കുകയാണ്. നെഞ്ചിൽ നീല നിറത്തിലുള്ള റോസാപ്പൂവിന്റെ ചിത്രമാണ് താരം ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്ത സാനിയയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ADVERTISEMENT

കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ്പിൽ ടാറ്റൂ കാണുന്ന രീതിയിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. "അനന്തമായ ആഗ്രഹത്തിന്റെയും സ്നേഹത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമാണിത്. വസ്തുക്കളുടെ സൗന്ദര്യത്തെയും പ്രതീക്ഷയെയുമാണ് ഈ നീലപ്പൂവ് പ്രതിനിധീകരിക്കുന്നത്."- ചിത്രം പങ്കുവച്ച് സാനിയ കുറിച്ചു. സാനിയ മുൻപ് കയ്യിലും പച്ച കുത്തിയിരുന്നു. 

saniya-iyya1
ADVERTISEMENT
ADVERTISEMENT