മലയാളത്തിൽ സംവിധായകർക്കിടയിലെ സൂപ്പർസ്റ്റാറാണ് ജോഷി. നാല് വർഷത്തെ ഇടവേള കഴിഞ്ഞ് മറ്റൊരു ജോഷി ചിത്രം തിയേറ്ററിലെത്തുമ്പോൾ സ്വാഭാവികമായും പ്രേക്ഷകപ്രതീക്ഷ ഇരട്ടിയായിരിക്കും. പൊറിഞ്ചു മറിയം ജോസാണ് ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസായി.

പൊറിഞ്ചുവായി ജോജു ജോര്‍ജും മറിയമായി നൈല ഉഷയും ജോസായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുക.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്‍ എഴുതിയിരിക്കുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.
തൃശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ജോസഫിനു ശേഷം ജോജുവും, ഈ.മ.യൗ വിനു ശേഷം ചെമ്പനും മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രമെന്നതും പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.