ADVERTISEMENT

ഭാര്യ- ഭർത്താക്കൻമാർ പരസ്പരം പണി കൊടുക്കുന്നത് ഇത് ആദ്യത്തെ കാര്യമല്ല. എന്നാൽ അതൊരു സെലിബ്രിറ്റി ആണെങ്കിൽ പിന്നെ പറയേണ്ട! സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഭാര്യയ്ക്ക് കൊടുത്ത കിടിലൻ പണിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. റെക്കോർഡിങ്ങിനിടെ തനിക്കു വന്ന ഭാര്യയുടെ കോൾ ആണ് ഗോവിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

‘റെക്കോർഡിങ്ങിനിടെയായിരുന്നു ഭാര്യയുടെ അപ്രതീക്ഷിത കോൾ വന്നത്. പിന്നീട് എന്താണ് സംഭവിച്ചതെന്നറിഞ്ഞാൽ നിങ്ങള്‍ ഞെട്ടും. സ്വന്തം സുരക്ഷയ്ക്കായി ഹെഡ് ഫോൺ ഉപയോഗിച്ചു കേൾക്കുക’- എന്ന കുറിപ്പോടെയാണ് ഗോവിന്ദ് കോൾ റെക്കോർഡ് ആരാധകർക്കായി പങ്കുവച്ചത്. ‘സ്റ്റുഡന്റ് ഓഫ് ദ് ഇയർ 2’വിലെ ‘ഹിപ് ഹോപ് ഗാന’ത്തിന്റെ ട്യൂൺ ഗോവിന്ദിനെ പാടിക്കേൾപ്പിക്കുകയാണ് ഭാര്യ.

ADVERTISEMENT

സംഗതി വൈറലായെങ്കിലും ഗോവിന്ദിന് പിന്നീട് എന്തു സംഭവിച്ചു എന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് രണ്ടു മണിക്കൂറിനകം നിരവധി പേരാണ് കോൾ റെക്കോർഡ് കേട്ടത്.  

ADVERTISEMENT
ADVERTISEMENT