മലയാളിയുടെ സിനിമാനുഭവങ്ങളിൽ മറക്കാനാകാത്ത മുഖമാണ് ‘വന്ദന’ത്തിലെ ഗാഥയുടെത്. ഉണ്ണികൃഷ്ണന്റെ പ്രണയാഭ്യർത്ഥനകളിൽ പൊറുതിമുട്ടി, നെഞ്ചിൽ വേദനയുടെ നെരിപ്പോടുമായി ജീവിക്കുന്ന ഗാഥയായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് ഇംഗ്ലീഷ്–ഇന്ത്യൻ സുന്ദരി ഡോ. ഗിരിജ ഷെട്ടർ ആണ്. കർണാടക സ്വദേശിയായ അച്ഛന്റെയും ബ്രട്ടീഷ് വംശജയായ അമ്മയുടെയും ഈ പ്രിയ പുത്രി മണിരത്നത്തിന്റെ എവർഗ്രീൻ ഹിറ്റായ ‘ഗീതാഞ്ജലി’യിലൂടെയാണ് താരമായത്. പിന്നീട് വന്ദനത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി.
ചുരുക്കം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് രംഗം വിട്ട ഗിരിജ ഇപ്പോൾ എവിടെ എന്ന ചോദ്യം ആരാധകർക്കിടയിൽ സജീവമാകുന്നതിനിടെയാണ്, താരത്തിന്റെ ഏറ്റവും പുതിയ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇപ്പോൾ ലണ്ടൻ കേന്ദ്രമാക്കി എഴുത്തും പത്രപ്രവർത്തനവുമായി സജീവമാണ് ഗിരിജ. 2003 ൽ, യോഗ ഫിലോസഫിയിലും ഇന്ത്യൻ സ്പിരിച്വൽ സൈക്കോളജിയിലും അവർ ഡോക്ടറേറ്റ് നേടി.