തന്റെ ഹോം വർക്കൗട്ട് ടിപ്പുകള്‍ യൂ ട്യൂബ് ചാനലിലൂടെ പങ്കുവച്ച് തമിഴ് താരം വിശാലിന്റെ പിതാവ് ജി.കെ റെഡ്ഡി. 82 വയസ്സുകാരനായ റെഡ്ഡി പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ് സൂക്ഷിക്കുന്നയാളാണ്. കോവിഡ് പോരാട്ടത്തിൽ തനിക്ക് തുണയായത് ചിട്ടയായ ദിനചര്യയാണെന്നും അദ്ദേഹം പറയുന്നു.
തനിക്കും പിതാവിനും കോവിഡ് പോസ്റ്റിവായെന്ന് വ്യക്തമാക്കി വിശാൽ അടുത്തിടെ രംഗത്തുവന്നിരുന്നു. പിതാവിനാണ് ആദ്യം പോസിറ്റീവ് ആയതെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് വിശാൽ സോഷ്യൽ മീഡിയയിലൂടെ വ്യക്താമാക്കിയത്. ഇരുവരും പിന്നീട് കോവിഡ് മുക്തരായി.