ADVERTISEMENT

താൻ മരിച്ചുവെന്ന വ്യാജപ്രചരണത്തിൽ പ്രതികരണവുമായി നടി മിയ ഖലീഫ. മിയ ഖലീഫ മരിച്ചു എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വ്യാപക പ്രചാരണം നടന്നത്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് അഭ്യൂഹങ്ങൾക്കു തുടക്കമിട്ടത്. ‘മിയ ഖലീഫയുടെ ഓര്‍മയിൽ’ എന്ന കുറിപ്പോടെയുള്ള താരത്തിന്റെ പോസ്റ്റാണ് ആരാധകര്‍ തെറ്റിദ്ധരിച്ചത്.

ADVERTISEMENT

തുടർന്ന് പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ, ‘മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു’ എന്നാണ് പോസ്റ്റിൽ പറയുന്നത്. പോസ്റ്റ് കൃത്യമായി വായിക്കാതെ, കവർ ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവരാണ് മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്.

അതോടെയാണ് അഭ്യൂഹങ്ങൾക്കു മറുപടിയുമായി താരം എത്തിയതും ‘ഞാൻ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT