‘സൂരരൈ പോട്ര്’ൽ സൂര്യയുടെ അച്ഛന്‍ വേഷത്തിൽ തിളങ്ങിയ പ്രശസ്ത നാടക–സിനിമാ നടൻ പൂ രാമു അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ‘കർണനി’ൽ ധനുഷിന്റെ അച്ഛനായും രാമുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
പരിയേറും പെരുമാൾ, പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ തുടങ്ങിയവയാണ് മറ്റ് പ്രധാന സിനിമകൾ. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
തെരുവിൽ നാടകങ്ങൾ കളിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന രാമു വെള്ളിത്തിരയിലെത്തുന്നത് ശശി സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹം പൂ രാമു എന്നറിയിപ്പെടാൻ തുടങ്ങി.
തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു.