ADVERTISEMENT

‘അഭിമന്യു’ എന്ന ചിത്രത്തിലെ ‘രാമായണക്കാറ്റേ’ എന്ന ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം നൃത്തമാടി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ശർമിളി. തമിഴിൽ, ഹാസ്യ നടനായ ഗൗണ്ടമണിക്കൊപ്പം ഇരുപത്തിയേഴോളം സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുള്ള ശർമിളി കോളിവുഡിൽ തിരക്കേറിയ താരമായിരുന്നു.

ഇപ്പോഴിതാ, നാൽപത്തിയെട്ടു വയസ്സിൽ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. താൻ നാലു മാസം ഗർഭിണിയാണെന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. കുഞ്ഞിന്റെ ജനന ശേഷം സിനിമയിലേക്കു തിരിച്ചു വരുമെന്നും ശര്‍മിളി പറയുന്നു.

ADVERTISEMENT

‘ഇപ്പോൾ ‍ഞാൻ നാലു മാസം ഗർഭിണിയാണ്. പലരും ഇതു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നുണ്ടാവും. ഈ പ്രായത്തിൽ ഗർഭിണിയായാൽ എന്താണ് കുഴപ്പം. കുഞ്ഞുങ്ങളെ വളർത്താനുള്ള മെച്യൂരിറ്റി വന്നു. ദൈവം വിവാഹ ജീവിതം നാൽപതിനു ശേഷമാണ് എനിക്കു തന്നത്. ഇപ്പോൾ കുഞ്ഞിനെയും തന്നിരിക്കുന്നു. കുടുംബം വളരെ സമാധാനത്തോടെ മുന്നോട്ടുപോകുന്നു. ജീവിതം സന്തോഷകരമാണിപ്പോൾ. സീരിയലുകളിൽ നിന്നൊക്കെ അവസരങ്ങൾ വരുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല’. – ശർമിളി പറഞ്ഞു.

നാൽപതാം വയസ്സിലാണ് അഭിഭാഷകനും ഐടി പ്രഫഷനലുമായ ഒരാളെ ശർമിളി വിവാഹം കഴിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT