ADVERTISEMENT

മണിപ്പൂരിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തി പീഡനത്തിനു ഇരയാക്കിയ സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം കത്തുകയാണ്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തുവന്നു. വിഡിയോ കണ്ട് നടുങ്ങിയെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു.

‘വിഡിയോ കണ്ട് നടുങ്ങി. ഇതുപോലൊരു ഭീകരകൃത്യം ചെയ്യാൻ ഇനിയാരും മുതിരാത്ത വിധത്തിൽ തക്കതായ ശിക്ഷ കുറ്റവാളികൾക്ക് നൽകണം.’- അക്ഷയ് കുമാർ പറയുന്നു. രണ്ടു കുക്കി വിഭാ​ഗത്തിൽപ്പെടുന്ന സ്ത്രീകളെ ന​ഗ്നരാക്കി നടത്തിയ വിഡിയോ രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 

ADVERTISEMENT

മെയ് നാലിനു കിങ്പോക്പി ജില്ലയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. സ്ത്രീകൾക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമണത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാവണം എന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നിർദേശം നൽകി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. 

രാജ്യത്തിനും പുരോഗമന സമൂഹത്തിനുമാകെ ലജ്ജാകരമായ സംഭവമാണ് മണിപ്പുരിലുണ്ടായത് പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിച്ചു. മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ADVERTISEMENT

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സാരിക്കുകയായിരുന്നു അദ്ദേഹം. 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പുരിൽ നടന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികള്‍ സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്തതിൽ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി  സ്മൃതി ഇ‍റാനിയും സംഭവത്തെ അപലപിച്ചിരുന്നു. 

ADVERTISEMENT
ADVERTISEMENT