ADVERTISEMENT

ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചെന്നും അത് തന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചെന്നും സംഗീത സംവിധായകന്‍ ഡി.ഇമ്മൻ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിക്കഴിഞ്ഞു. ഈ ജന്മത്തിൽ ശിവകാർത്തികേയനൊപ്പം ഇനി ജോലി ചെയ്യില്ലെന്നും വലിയ ദ്രോഹമാണ് ശിവകാർത്തികേയൻ എന്നോടു ചെയ്തതെന്നും ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇപ്പോഴിതാ, ഡി.ഇമ്മന്റെ ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ഇമ്മന്റെ ആദ്യഭാര്യ മോണിക്ക റിച്ചാർഡ്. ശിവ തങ്ങളുടെ കുടുംബസുഹൃത്താണെന്നും താനും ഇമ്മനും വിവാഹമോചിതരാകാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് തങ്ങളെ വീണ്ടും ഒരുമിപ്പിക്കാൻ ശ്രമിച്ച നല്ല വ്യക്തിത്വമാണെന്നും മോണിക്ക പറഞ്ഞു.

ADVERTISEMENT

‘ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. ഞാനും ഇമ്മനും പിരിയരുത് എന്നാവശ്യപ്പെട്ട് അദ്ദേഹം ഞങ്ങളുടെ അടുക്കലേക്കു വന്നത്. ഞങ്ങള്‍ പിരിയരുതെന്നും കുടുംബം തകരരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ഇപ്പോള്‍ ഇമ്മന് അവസരങ്ങളില്ല. അതിനാല്‍ പബ്ലിസിറ്റിക്കു വേണ്ടിയാണിത് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകള്‍ ശിവകാര്‍ത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വര്‍ഷം അയാള്‍ക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്’.– മോണിക്ക പറഞ്ഞു.

ADVERTISEMENT

2021 ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കും. വിവാഹമോചിതനായി തൊട്ടടുത്ത വർഷം ഇമ്മൻ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകള്‍ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.

മനം കൊത്തി പറവൈ, വരുത്തപ്പെടാത വാലിബർ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ഇമ്മനും ശിവകാർത്തികേയനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT