ADVERTISEMENT

വിജയ്–ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഭാഗമായതിന്റെ സന്തോഷം പങ്കുവച്ച് മലയാളി നടി ശാന്തി മായദേവി. മമ്മൂട്ടിയുടെ ഗാനഗന്ധവർവനിലും മോഹൻലാലിന്റെ ദൃശ്യം രണ്ടാം ഭാഗത്തിലും വക്കീലായി വന്ന് പ്രേക്ഷക പ്രശംസ നേടിയ താരമാണ് ശാന്തി. ‘ലിയോ’യിലും വക്കീൽ വേഷത്തിലാണ് താരം.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്, വിജയ്ക്കൊപ്പമുള്ള ചിത്രം ശാന്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം, ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി മായദേവി.

 

ADVERTISEMENT
ADVERTISEMENT