ADVERTISEMENT

നയൻതാര നായികയായ ‘അന്നപൂരണി’യുടെ ട്രെയിലർ എത്തി. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച കഥാപാത്രമായാണ് നയൻതാര എത്തുന്നത്. ചിത്രം ഡിസംബര്‍ 1ന് തിയറ്ററുകളിലെത്തും. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും.

ജയ്, സത്യരാജ്, അച്യുത് കുമാർ, കെ.എസ്. രവികുമാർ, റെഡിൻ കിങ്സ്‌ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജാ റാണിക്ക് ശേഷം ജയ്‌യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

സംഗീതം: തമൻ എസ്, ഛായാഗ്രഹണം: സത്യൻ സൂര്യൻ, എഡിറ്റർ: പ്രവീൺ ആന്റണി.

ADVERTISEMENT
ADVERTISEMENT