ADVERTISEMENT

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘കിങ്’ ൽ അഭിഷേക് ബച്ചൻ വില്ലൻ വേഷത്തിൽ എത്തുന്നു.

സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ADVERTISEMENT

ഈ വർഷം നവംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ഷൂട്ടിങ്. ഷാരൂഖിന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അഭിഷേക് ബച്ചന് ആശംസകൾ അറിയിച്ച് പിതാവും മെഗാതാരവുമായ അമിതാഭ് ബച്ചൻ ‘സമയമായി’ എന്നു എക്സിൽ കുറിച്ചു. ചിത്രത്തില്‍ ഷാറൂഖിന്റെ മകൾ സുഹാനയും പ്രധാന വേഷത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT