ADVERTISEMENT

തമിഴ് നടൻ വിശാൽ വിവാഹിതനാവുന്നു. നടി സായ് ധൻസികയാണ് വധു. താൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ സായി ധൻസികയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചടങ്ങിൽ വിശാലും മുഖ്യാതിഥിയായിരുന്നു. 15 വർഷം നീണ്ട സൗഹൃദത്തിനൊടുവിൽ, ഈ വർഷം ഓഗസ്റ്റ് 29നാണ് വിവാഹം.

അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് വിശാൽ സൂചിപ്പിച്ചിരുന്നു. എന്നാൽ വധു ആരെന്നു പറഞ്ഞില്ല. 47 വയസ്സാണ് വിശാലിന്. 35കാരിയാണ് ധൻസിക.

ADVERTISEMENT

മാനത്തോടു മഴൈക്കാലം, കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക. ദുൽഖർ സൽമാൻ നായകനായ സോളോയിൽ ഒരു നായികയും ധൻസികയായിരുന്നു.

2019ൽ ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ആ ബന്ധം വിവാഹത്തിലെത്തിയില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT