നടന്‍ വിജയ്‌യും നടി തൃഷയും തമ്മില്‍ പ്രണയത്തിലാണോ? ഇത്തരം ഗോസിപ്പുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ താരങ്ങള്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഗോസിപ്പുകള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് തൃഷ.
‘നിങ്ങളില്‍ സ്നേഹം നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ, ഉള്ളിൽ അഴുക്കു നിറഞ്ഞവർ ആശയക്കുഴപ്പത്തിലാകും’ എന്ന ഒറ്റവരിയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഇരുവരും പ്രണയത്തിലെന്ന് ആരാധകരും ഉറപ്പിച്ച മട്ടാണ്. കഴിഞ്ഞ ദിവസം വിജയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള തൃഷയുടെ പോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകരെത്തി. നിങ്ങള്‍ക്ക് വിവാഹം കഴിച്ചുകൂടെയെന്നാണ് പലരും ചോദിച്ചത്.
വിജയ്‌യുടെ 51ാം പിറന്നാളിന് തൃഷ അടുത്തിടെ വാങ്ങിയ വളർത്തുനായ ഇസ്സിയെ വിജയ് ഓമനിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ‘ഏറ്റവും മികച്ചയാൾ’ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. പലയിടത്തും ഇരുവരെയും ഒന്നിച്ചു കണ്ടതോടെ അഭ്യൂഹങ്ങള്‍ വ്യാപകമാവുകയായിരുന്നു.
കഴിഞ്ഞ വർഷം നോർവെയിൽ വിജയും തൃഷയും ഒന്നിച്ചെത്തിയതും വിവാദമായി. നടി കീർത്തി സുരേഷും ആന്റണി തട്ടിലുമായുള്ള വിവാഹത്തിനും ഇരുവരും ഒന്നിച്ചെത്തി. പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചിറങ്ങിയ ഇവരുടെ എയർപോർട്ടിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തൊട്ടുപിന്നാലെ 'ജസ്റ്റിസ് ഫോര്‍ സംഗീത' എന്ന ഹാഷ്ടാഗും വ്യാപകമായി ഉയര്‍ന്നു.