മകള്‍ നൈസ ദേവ്ഗണ്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലിയോണ്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നു ബിരുദം നേടിയ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണും കജോളും. ‘അഭിമാനകരവും വൈകാരികവുമായ നിമിഷം’ എന്ന കുറിപ്പോടെ, മകളുടെ ബിരുദദാന ചടങ്ങുകളുടെ വിഡിയോ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. നിരവധിയാളുകളാണ് നൈസയെ അഭിനന്ദിച്ച് എത്തുന്നത്.