ADVERTISEMENT

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെയും നടിയും മോഡലുമായ നമ്രത ശിരോദ്കറുടെയും മകള്‍ സിതാര ആരാധകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ, സിതാരയുടെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തുക്കളോടൊപ്പം കുടുംബം ശ്രീലങ്കയിലേക്കാണ് പോയത്. അവിടെ നിന്നുളള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് നമ്രതും സിതാരയും.

ADVERTISEMENT

സുഹൃത്തുക്കള്‍ക്കൊപ്പമുളള സെല്‍ഫികള്‍, സഹോദരന്‍ ഗൗതമിനൊപ്പം ബീച്ചിലും പൂളിലും ചിലവഴിച്ച നിമിഷങ്ങള്‍, കഴിച്ച പ്രാദേശിക ലഘുഭക്ഷണത്തിന്റെ ചിത്രങ്ങള്‍, പിറന്നാള്‍ കേക്കിന് മുന്നിലിരിക്കുന്ന ചിത്രം എന്നിവയെല്ലാം ‘ശ്രീലങ്ക യാനസ് ക്യാമറയിലൂടെ’ എന്ന കുറിപ്പോടെയാണ് സിതാര ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

മകളുടെ 13 ആം പിറന്നാള്‍ ദിനത്തില്‍ ‘നീ എപ്പോഴും എന്റെ ജീവിതം പ്രകാശിപ്പിക്കുന്നു, നിന്നെ ഒരുപാട് സ്നേഹിക്കുന്നു’ എന്ന മനോഹരമായ കുറിപ്പിനൊപ്പമായിരുന്നു മഹേഷ് ബാബുവിന്റെ ആശംസ. ‘ജന്മദിനാശംസകള്‍ , നീ എത്ര വലുതായാലും ആദ്യം എന്റെ കൈ പിടിച്ച് എന്റെ ലോകത്തെ എന്നന്നേക്കുമായി മാറ്റിമറിച്ച ചെറിയ കൈയായിരിക്കും നീ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് നമ്രത കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT