ADVERTISEMENT

നടി ഹൻസിക മോട്‌വാനി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹം ശക്തമാകുന്നു. ഭർത്താവ് സൊഹൈൽ കതൂരിയയുമായുള്ള വിവാഹ വിഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ താരം ഇൻസ്റ്റാഗ്രാമിൽ നിന്നു നീക്കം ചെയ്തു. ഇരുവരും വിവാഹമോചന വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2022 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. 2025 ജൂലൈ 18– നു ശേഷം സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ അസാന്നിധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും വിവാഹമോചന വാർത്തകൾക്ക് ആക്കം കൂട്ടുന്നു. ഇവർക്കിടയിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ അമ്മയുടെ അടുത്തേക്ക് ഹൻസിക താമസം മാറിയതായും അഭ്യൂഹങ്ങളുണ്ട്.

വിവാഹത്തിന് മുമ്പ് ഹൻസികയും സൊഹൈലും പരിചയക്കാരായിരുന്നു. ഹൻസികയുടെ സഹോദരനും സൊഹൈലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. സൊഹൈൽ മുൻപ് വിവാഹം കഴിച്ചത് ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജിനെയായിരുന്നു.

ADVERTISEMENT
ADVERTISEMENT