തന്റെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷത്തിനു ശേഷം കുടുംബസമേതം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴകത്തിന്റെ പ്രിയതാരം സൂര്യ. ഭാര്യയും നടിയുമായ ജ്യോതിക, മക്കളായ ദിയ, ദേവ് എന്നിവർ സൂര്യയ്ക്കൊപ്പമുണ്ടായിരുന്നു.
മുണ്ടും ഷർട്ടുമായിരുന്നു സൂര്യയുടെ വേഷം. സാരിയണിഞ്ഞാണ് ജ്യോതിക എത്തിയത്. പ്രാർഥനകൾ അർപ്പിച്ച ശേഷം, താര ജോഡികൾ ആരാധകരുമായി സംസാരിക്കാനും ചിത്രങ്ങളെടുക്കാനും സമയം കണ്ടെത്തി. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
കഴിഞ്ഞ ഒരു വർഷമായി മുംബൈയിലാണ് സൂര്യയും ജ്യോതികയും മക്കളും താമസിക്കുന്നത്.