ADVERTISEMENT

‘കൂലി’ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ബിഗ് ബജറ്റ് സിനിമയെന്ന് റൂമറുകൾ.

46 വർഷങ്ങൾക്ക് ശേഷം രജനിയെയും കമലിനെയും ഒരുമിച്ച് സ്‌ക്രീനിൽ കാണാമെന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ആയിരിക്കും ചിത്രം നിർമിക്കുകയത്രേ.

ADVERTISEMENT

അതേ സമയം ലോകേഷിന്റെ മറ്റൊരു പുതിയ പ്രൊജക്ട് ആയ കൈതി 2 ഇനിയും വൈകുമെന്നാണ് റിപ്പോര്‍ട്ട്. അതിൽ ലോകേഷിന്റെ ആരാധകർ നിരാശയിലുമാണ്. മുൻപ് കമലിനെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘വിക്രം’ ചരിത്രവിജയമായിരുന്നു. രജനിയുടെ ‘കൂലി’ ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ADVERTISEMENT
ADVERTISEMENT