ADVERTISEMENT

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘മദരാശി’യുടെ ട്രെയിലർ ഹിറ്റ്. ശ്രീലക്ഷ്മി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രമായെത്തുന്നു. ആക്‌ഷൻ രംഗങ്ങൾ നിറഞ്ഞ ത്രില്ലറാകും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

വിദ്യുത് ജമ്വാൽ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംഗീതം – അനിരുദ്ധ് രവിചന്ദർ . ഛായാഗ്രഹണം – സുധീപ് ഇളമൺ, എഡിറ്റിങ് – ശ്രീകർ പ്രസാദ്. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT