ADVERTISEMENT

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്നേശ് ശിവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനി (എൽഐകെ)യുടെ ടീസർ എത്തി. വിഎഫ്എക്സിനു പ്രാധാന്യമുള്ള സിനിമ 2040ൽ നടക്കുന്നൊരു പ്രണയ കഥയാണ് പറയുന്നത്.

അനിരുദ്ധാണ് സംഗീതസംവിധാനം. സീമാൻ, ക്രിതി ഷെട്ടി, എസ്ജെ സൂര്യ, ഗൗരി കിഷൻ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.

ADVERTISEMENT

ചിത്രം ദീപാവലി റിലീസായി ഒക്ടോബർ 17-ന് തിയറ്ററുകളിൽ എത്തും. നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT