തേജ സജ്ജ നായകനാകുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘മിറൈ’ യുടെ ട്രെയിലർ എത്തി. കാർത്തിക് ഗട്ടംനേനിയാണ് ചിത്രത്തിന്റെ സംവിധാനം. സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് ചിത്രം നിർമിക്കുന്നത്.
ജയറാം, ശ്രീയ ശരൺ, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വില്ലനായി മനോജ് മഞ്ജു എത്തുന്നു. ‘ഹനുമാൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണം.