ADVERTISEMENT

അർബുദ ബാധിതയായിരുന്ന നടി പ്രിയ മറാത്തെ അന്തരിച്ചു. 38 വയസ്സാണ്. മുംബൈയിലെ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം.

ഹിന്ദി സീരിയലായ പവിത്ര റിഷ്ത സീരിയലിലൂടെ പ്രശസ്തയായ പ്രിയ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. അടുത്തിടെ ആരോഗ്യനില ഏറെ വഷളായിരുന്നു.

ADVERTISEMENT

1987 ഏപ്രിൽ 23ന് മുംബൈയിൽ ജനിച്ച പ്രിയ യാ സുഖനോയ എന്ന മറാത്തി സീരിയലിലൂടെയാണ് അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്.

ADVERTISEMENT
ADVERTISEMENT