ഹോളിവുഡ് നടനും റെസ്‌ലിങ് താരവുമായ റോക്കിന്റെ (ഡ്വെയ്ൻ ജോൺസൺ) പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെനീസ് ഫിലിം ഫെസ്റ്റിവലിൽ തന്റെ പുതിയ ചിത്രമായ ‘സ്മാഷിങ് മെഷീനി’ന്റെ പ്രീമിയറിനെത്തിയ റോക്കിന്റെ ചിത്രങ്ങളും വിഡിയോസുമാണ് വൈറൽ ആയത്. 53കാരനായ റോക്ക് 27 കിലോഗ്രാം ശരീരഭാരം കുറച്ചു എന്നാണ് റിപ്പോർട്ട്.
റോക്കിന് അസുഖം ബാധിച്ചതാണെന്നും അതിനാൽ വർക്കൗട്ട് ചെയ്യാൻ കഴിയുന്നില്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാൽ പുതിയ സിനിമയ്ക്ക് വേണ്ടി താരം ഭാരം കുറച്ചതാണെന്നാണ് റിപ്പോർട്ട്. അതേസമയം താരത്തിന്റെ ആരോഗ്യ സ്ഥിതയെപ്പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല.
ദ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസന് റെസ്‌ലിങ്ങിലും സിനിമയിലും നിരവധി ആരാധകരുണ്ട്.