തകർപ്പൻ സംഘത്തോടൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്: റൊമാന്റിക് ഡ്രാമ എന്നു പ്രഖ്യാപനം

Mail This Article
×
മലയാളത്തിന്റെ പ്രിയസംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്. വിഖ്യാത നിര്‍മാതാവും സംവിധായകനുമായ ഹന്‍സല്‍ മെഹ്ത ഒരുക്കുന്ന സിനിമയിലൂടെയാണ് ലിജോയുടെ ബി ടൗൺ അരങ്ങേറ്റം. എ. ആര്‍. റഹ്മാൻ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. റൊമാന്റിക് ഡ്രാമ എന്ന കുറിപ്പോടെയാണ് ലിജോ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലൂടെയായിരിക്കുമെന്നും സൂചനയുണ്ട്.
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചന എന്നാണ് സൂചന.