‘കണ്ടെടോ ഞങ്ങൾ ആ പഴയ മിനിയെ...’: പ്രായത്തെ തോൽപ്പിക്കുന്ന ലുക്കിൽ ശാലിനി, വിഡിയോയും ചിത്രങ്ങളും വൈറൽ

Mail This Article
×
മലയാളികളുടെ എക്കാലത്തേയും പ്രിയ അഭിനേത്രിയാണ് ശാലിനി. ബാലതാരമായും പിന്നീട് നായികയായും തെന്നിന്ത്യയുടെ മനസ്സ് കീഴടക്കാൻ താരത്തിനായി. തമിഴ് സൂപ്പർതാരം അജിത്തുമായുള്ള വിവാഹത്തോടെ സിനിമ വിട്ടെങ്കിലും ഇന്നും ശാലിനിയ്ക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ, അടുത്തിടെ, ജിഡിസി ഗ്ലോ കാർണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് ശാലിനി ചടങ്ങിനെത്തിയത്. ഈ ലുക്കിൽ കാണുമ്പോൾ അനിയത്തിപ്രാവിലെ മിനിയെ ഓർമ വരുന്നു എന്നാണ് ആരാധകർ കമന്റിടുന്നത്.
അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000ൽ ആണ് ശാലിനി അഭിനയത്തിൽ നിന്നു ഇടവേള എടുത്തത്. അനൗഷ്കയും ആദ്‌വികുമാണ് മക്കൾ.