ADVERTISEMENT
തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്റെ പിതാവ് പി. സുബ്രഹ്മണ്യന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ട്. പാലക്കാട് സ്വദേശിയാണ് പി. സുബ്രഹ്മണ്യന്‍. മോഹിനിയാണ് ഭാര്യ. അനൂപ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മറ്റുമക്കള്‍. സിനിമാപ്രവര്‍ത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേര്‍ പി. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT