Wednesday 20 February 2019 04:08 PM IST : By സ്വന്തം ലേഖകൻ

ജീവിതത്തിൽ വിലമതിക്കുന്ന സമ്മാനം ലഭിച്ചിട്ട് ഏഴ് വർഷം; ആര്യ; കുറിപ്പ്

arya

മകൾക്ക് ജന്മദിനാശംസകൾ നേർന്ന് നടിയും അവതാരകയുമായ ആര്യ. തിങ്കളാഴ്ചയായിരുന്നു ആര്യയുടെ മകൾ റോയയുടെ ഏഴാം പിറന്നാൾ. റോയയെ ചുംബിക്കുന്ന ഒരു ചിത്രത്തോടൊപ്പമാണ് ആര്യ ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആശംസകൾ നേർന്ന് കുറിപ്പിട്ടത്.

‘‘ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം അനുഗ്രഹമായി ലഭിച്ചിട്ട് ഇന്നേക്ക് ഏഴു വർഷമാകുന്നു. എന്റെ രക്തത്തിന്റെ ഭാഗമായ ഓമന മകൾ വളർന്ന് ദൈവത്തിന്റെ സുന്ദരമായ സൃഷ്ടികളില്‍ ഒന്നായതു കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. എന്റെ എല്ലാ വേദനയും ബുദ്ധിമുട്ടുകളും ഈയൊരു സന്തോഷത്തിനു വേണ്ടിയായിരുന്നു. അവൾ എന്റെ അച്ഛനെപ്പോലെ വളരുന്നത് മാറി നിന്നു നോക്കി കാണുക മാത്രമാണ് ഇനി ചെയ്യാനുള്ളത്.

പ്രിയപ്പെട്ടവരെ, നിങ്ങളുടെ പ്രിയപ്പെട്ട റോയകുട്ടിക്ക് ഇന്ന് 7 വയസ്സാകുന്നു. നിങ്ങളുടെ പ്രാർഥനയിൽ അവളെ ഓർക്കുക. എന്നത്തേയും പോലെ അവളെ സ്നേഹിക്കുക. എന്റെ കുട്ടിക്ക് ജന്മദിനാശംസകൾ’’– ആര്യ കുറിച്ചു.