ബോളിവുഡ് താരദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുക്കോണും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്.
ഇപ്പോഴിതാ, ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിന്‍റെ പ്രീ–റിലീസ് ചടങ്ങിനെത്തിയ ദീപികയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അതിസുന്ദരിയായാണ് ചടങ്ങില്‍ ദീപിക എത്തിയത്. നാഗ് അശ്വിന്റെ സംവിധാനത്തിലുള്ള ചിത്രീകരണ അനുഭവങ്ങള്‍ താരം പങ്കുവച്ചു. മുംബൈയില്‍ വച്ചാണ് സിനിമയുടെ പ്രീ–റിലീസ് ചടങ്ങുകള്‍ നടന്നത്.
ചടങ്ങില്‍ സംസാരിച്ച ശേഷം സ്റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ ദീപികയെ സഹായിക്കാനായി അമിതാഭ് ബച്ചനും പ്രഭാസും ഓടിച്ചെല്ലുന്നത് വിഡിയോയില്‍ കാണാം. ദീപികയുടെ കയ്യില്‍ ആദ്യം പിടിക്കുന്നത് പ്രഭാസാണ്. പിന്നാലെ എത്തിയ ബിഗ് ബി, പ്രഭാസിനോട് എന്തോ പറയുന്നതും ചിരിക്കുന്നതും കാണാം.
പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വന്‍ താരനിരയാണ് ‘കല്‍കി 2898 എ.ഡി’യിലെ പ്രധാന വേഷങ്ങളിൽ.