Thursday 11 April 2024 11:01 AM IST : By സ്വന്തം ലേഖകൻ

53 വയസ്സിൽ ഡോൺ ലീ വിവാഹിതനാകുന്നു: വധു യി ജുങ് ഹ്വാ

don-lee

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ കൊറിയൻ സൂപ്പർതാരമാണ് ഡോൺ ലീ (മാ ഡോങ് സിയോക്ക്). ഇപ്പോഴിതാ, 53 വയസ്സിൽ താരം വിവാഹിതനാകുന്നുവെന്ന വാർത്തയാണ് ആരാധകരിലേക്കെത്തുന്നത്. കാമുകിയായ യി ജുങ് ഹ്വായാണ് ഡോൺ ലീയുടെ വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. കുടുംബത്തിന്റെയും, ബന്ധുക്കളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ സ്വകാര്യ ചടങ്ങായി വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

2021ൽ ഇരുവരും രഹസ്യമായി വിവാഹം റജിസ്റ്റർ ചെയ്തിരുന്നതായാണ് റിപ്പോർട്ട്. 2022ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്ത ആരാധകർക്കിടയിൽ പരന്നത്.