Wednesday 17 July 2019 12:46 PM IST : By സ്വന്തം ലേഖകൻ

ഫെയ്സ് ആപ്പും തോറ്റു, മമ്മൂക്ക ചുള്ളൻ തന്നെ! ആരാധകർ ഏറ്റെടുത്ത് താരങ്ങളുടെ വാർധക്യലുക്ക്

f2

സോഷ്യൽ മീഡിയ ഇപ്പോൾ ഫെയ്സ് ആപ്പിന്റെ ഹരത്തിലാണ്. ചെറുപ്പക്കാരനായ ഒരാളിന്റെ ഫോട്ടോയിൽ നിന്ന് അയാൾ അറുപതു വയസാകുമ്പോൾ എങ്ങനിരിക്കുമെന്നു കാണിച്ചു തരുന്ന രസികൻ ആപ്പാണ് ഇത്.

f3

സാധാരണക്കാർ മുതൽ സിനിമാ താരങ്ങൾ വരെ ഈ ആപ്പിലൂടെ തങ്ങളുടെ മുഖം പരീക്ഷിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. ചിലർ പലതരം ലുക്കുകളാണ് പരീക്ഷിക്കുന്നതെന്നത് മറ്റൊരു കൗതുകം.

f4

കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ ഈ ആപ്പ് പരീക്ഷിക്കുകയും ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കൊപ്പമുള്ള വാർധക്യ ചിത്രമാണ് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിൽ ഏറ്റവും രസകരമായ ചിത്രങ്ങൾ യുവതാരം ആദിൽ മുഹമ്മദിന്റെതും കണാരൻ ഹരീഷിന്റെതുമാണ്. ഇരുവരുടെയും മമ്മൂട്ടിക്കൊപ്പമുള്ള സെൽഫിയിലാണ് ആപ്പ് പരീക്ഷണം. അപ്പോഴും മമ്മൂക്ക ചുള്ളൻ തന്നെ. ആദിലും ഹരീഷുമാകട്ടെ, പ്രായത്തിന്റെ നരയും ചുളിവും പടർന്ന രൂപത്തിലും. ഇതിനോടകം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിക്കഴിഞ്ഞു.

f1

ഇഷ്ടതാരങ്ങളുടെ ലുക്ക് ആരാധകരും പരീക്ഷിച്ചു നോക്കുന്നുണ്ട്.