Friday 19 July 2024 02:20 PM IST : By സ്വന്തം ലേഖകൻ

ജാൻവി കപൂറിന്റെ ആരോഗ്യനില തൃപ്തികരം, കുഴപ്പമായത് വിമാനത്താവളത്തില്‍ നിന്നു കഴിച്ച ഭക്ഷണം ?

janvi

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബോളിവുഡ് നടി ജാന്‍വി കപൂര്‍ ആശുപത്രിയില്‍. സൗത്ത് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് താരത്തിന്റെ പിതാവും നിർമാതാവുമായ ബോണി കപൂര്‍ മാധ്യമങ്ങളെ അറിയിച്ചു.

ചെന്നൈയില്‍ നിന്നു മടങ്ങി വരും വഴി വിമാനത്താവളത്തില്‍ നിന്നു കഴിച്ച ഭക്ഷണമാണ് കുഴപ്പമായതെന്നു കരുതുന്നു. മുംബൈയിലെ വീട്ടില്‍ എത്തിയതിനു പിന്നാലെ ശാരീരിക നില വഷളാകുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.