Saturday 22 June 2024 11:43 AM IST : By സ്വന്തം ലേഖകൻ

ജയം രവിയും ആരതിയും വിവാഹ മോചിതരാകുന്നു എന്നു വാർത്ത, ആരതിയുടെ മറുപടി ഇങ്ങനെ

jayam-ravi

തമിഴ് നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹ മോചിതരാകുന്നുവെന്ന് ഗോസിപ്പ് കോളങ്ങളിൽ അഭ്യൂഹം പരന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, ജയം രവിയുടെ ‘ജയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് വ്യാജ വാർത്തകളെ കാറ്റിൽ പറത്തിയിരിക്കുകയാണ് ആരതി.

തെന്നിന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള താര ദമ്പതികളാണ് ജയം രവിയും ആരതിയും.

സഹോദരൻ മോഹൻ രാജയുടെ സംവിധാനത്തിൽ, ജയം വൻ ഹിറ്റായി മാറിയതോടെയാണ് രവി തമിഴ് സിനിമയുടെ മുൻനിരയില്‍ ഇടമുറപ്പിച്ചത്.