Thursday 23 January 2025 11:18 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഓരോ ദിവസവും കൂടുതല്‍ മികച്ചതും തിളക്കമുള്ളതുമാക്കുന്നതിന് നന്ദി’: പിറന്നാൾ ആശംസകളുമായി മഹേഷ് ബാബു

mahesh-babu

ഭാര്യയും നടിയുമായ നമ്രത് ഷിരോത്കറിന് പിറന്നാൾ ആശംസകൾ നേർന്ന് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. തെലുങ്ക് സിനിമാ ലോകത്തെ പ്രിയദമ്പതികളാണ് മഹേഷ് ബാബുവും നമ്രത് ഷിരോത്കറും.

‘ഹാപ്പി ബര്‍ത്ത് ഡേ നമ്രത, എന്റെ ഓരോ ദിവസവും കൂടുതല്‍ മികച്ചതും തിളക്കമുള്ളതുമാക്കുന്നതിന് നന്ദി. ഇന്നും എന്നും നീ എന്ന അവിശ്വസിനീയമായ സ്ത്രീയെ ഞാന്‍ ആഘോഷിക്കുന്നു’ എന്നാണ് മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മോഡലിങിലൂടെ കരിയര്‍ ആരംഭിച്ചതാണ് നമ്രത്. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത താരം 1993 ലെ ഫെമിന മിസ് ഇന്ത്യയായി. സല്‍മാന്‍ ഖാന്റെ നായികയായി ജബ് പ്യാര്‍ കൈസേ ഹോത്താ ഹേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്കെത്തിയത്. ഏഴുപുന്ന തരകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും എത്തി. 2005 ല്‍ ആയിരുന്നു മഹേഷ് ബാബുവിന്റെയും നമ്രത് ഷിരോത്കറിന്റെയും വിവാഹം. രണ്ട് മക്കളാണ് ഇവർക്ക്.