Friday 29 May 2020 11:00 AM IST : By സ്വന്തം ലേഖകൻ

കൂടുതല്‍ ചെറുപ്പമായി, ക്യൂട്ട് ചിരിയോടെ മഞ്ജു! ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

manju

തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍. താന്‍ നായികയാകുന്ന പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇതിനോടകം ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മഞ്ജു കൂടുതല്‍ ചെറുപ്പമായി എന്ന തരത്തിലാണ് ചിത്രത്തിന് ലഭിക്കുന്ന കൂടുതല്‍ കമന്റുകളും.


ചതുര്‍മുഖം, ദ പ്രീസ്റ്റ്, കയറ്റം, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട്, മരക്കാര്‍-അറബിക്കടലിന്റെ സിംഹം എന്നിവയാണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങള്‍.