Saturday 27 July 2024 02:39 PM IST : By സ്വന്തം ലേഖകൻ

വേദനയോടെ പ്രിയപ്പെട്ടവർ: ഫറാ ഖാന്റെ അമ്മ മേനക ഇറാനി അന്തരിച്ചു

menaka

ബോളിവു‍ഡിലെ പ്രശസ്ത കൊറിയോഗ്രഫറും സംവിധായികയുമായ ഫറാ ഖാന്റെയും സംവിധായകൻ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി മുംബൈയിൽ‌ അന്തരിച്ചു. 79 വയസ്സായിരുന്നു. കുറച്ചുകാലമായി അസുഖബാധിതയായിരുന്നു.

ബാലതാരങ്ങളായ ദാസി ഇറാനിയുടെയും ഹണി ഇറാനിയുടെയും സഹോദരിയായിരുന്നു. സലിം ഖാൻ അഭിനയിച്ച ബച്പൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമാതാവായ കമ്രാനാണ് ഭർത്താവ്.