Friday 02 June 2023 09:26 AM IST : By സ്വന്തം ലേഖകൻ

ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രം, 4 മാസത്തിൽ കുറഞ്ഞത് 26 കിലോ

randeep

കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് രൺദീപ് ഹൂഡ. ഹൈവേ, സരബ്ജിത് തുടങ്ങിയ ചിത്രങ്ങൾക്കായി അദ്ദേഹം ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ, ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിനു വേണ്ടി രൺദീപ് 26 കിലോ ഭാരം കുറച്ചെന്ന് സിനിമയുടെ നിർമാതാവ് ആനന്ദ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരം.

നാലു മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് പിന്തുടർന്നതെന്നും ദിവസം ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും ആനന്ദ് പറയുന്നു.

മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ‘സ്വതന്ത്ര വീർ സവർക്കർ’ നിർമിക്കുന്നത് സന്ദീപ് സിങ്ങും ആനന്ദ് പണ്ഡിറ്റും ചേര്‍ന്നാണ്. മഹേഷ് മഞ്ജ്‍രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.