Wednesday 31 January 2024 09:16 AM IST : By സ്വന്തം ലേഖകൻ

അടുത്ത ജന്മത്തില്‍ എനിക്ക് ഷംന കാസിമിന്റെ മകനായി ജനിക്കണം: സന്തോഷത്താൽ കരഞ്ഞ് താരം: വിഡിയോ

shamna-kasim

അടുത്ത ജന്മത്തില്‍ നടി ഷംന കാസിമിന്റെ മകനായി ജനിക്കണമെന്ന് തമിഴിലെ പ്രമുഖ സംവിധായകന്‍ മിഷ്‌കിന്‍.

‘എന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില്‍ എനിക്ക് അവരുടെ മകനായി ജനിക്കണം. മരണം വരെ അവര്‍ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. പൂര്‍ണ (ഷംന കാസിം) മറ്റു ചിത്രങ്ങളില്‍ അഭിനയിക്കുമോ എന്നറിയില്ല. എന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകും.

അവർ അത്രയ്ക്ക് സ്നേഹമുള്ള നടിയാണ്. കല്യാണം നടന്നപ്പോളും എനിക്കൊരുപാട് സന്തോഷമായി. അഞ്ച് വർഷമെങ്കിലും അഭിനയിച്ചു കഴിഞ്ഞു പോരെ വിവാഹമെന്നും ഞാൻ ചോദിച്ചിരുന്നു. ഇപ്പോൾ ഇവരെ കാണുമ്പോൾ സന്തോഷം’. – സഹോദരന്‍ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ‘ഡെവിള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ മിഷ്കിൻ പറഞ്ഞു.

മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ട് കരയുന്ന ഷംനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ലഅഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരെയാണ് അഭിനേതാക്കള്‍ എന്ന് വിളിക്കാറുള്ളതെന്നും പൂര്‍ണ അത്തരത്തില്‍ ഒരു അഭിനേത്രിയാണെന്നും മിഷ്കിൻ.

ഫെബ്രുവരി 2ന് റിലീസ് ചെയ്യുന്ന ഡെവിള്‍, മിഷ്‌കിന്‍ സംഗീതസംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ്.