Thursday 06 February 2025 11:31 AM IST : By സ്വന്തം ലേഖകൻ

മഹാകുംഭമേളയില്‍ പങ്കെടുത്ത് ‘കെ.ജി.എഫ്’ നായിക, ചിത്രങ്ങളും വിഡിയോയും പങ്കുവച്ച് താരം

sreenidhi

മഹാകുംഭമേളയില്‍ പങ്കെടുത്ത് കന്നഡ നടി ശ്രീനിധി ഷെട്ടി. അച്ഛനൊപ്പമാണ് ശ്രീനിധി പ്രയാഗ്‌രാജിലെത്തിയത്. പ്രയാഗ്‌രാജില്‍ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്‌നാനത്തിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

‘പ്രയാഗ് എന്നെ വിളിക്കുന്നത് പോലെയൊരു തോന്നല്‍ എനിക്കുണ്ടായി. മഹാകുംഭമേളയ്ക്ക് പങ്കെടുക്കാനുള്ള യാതൊരു പ്ലാനും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ജോലിയുടെ തിരക്കായിരുന്നു. പക്ഷെ ഈ തോന്നലുണ്ടായപ്പോള്‍ ഞാന്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്തു, ബാഗ് പാക്ക് ചെയ്തു, ഇപ്പോഴിതാ ഞാനിവിടെ എത്തിയിരിക്കുന്നു. കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് ഞാനും എന്റെ വഴികള്‍ തേടുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനിങ്ങുകളിലേക്ക് അച്ഛനാണ് ഏറ്റവും സന്തോഷത്തോടെ എത്താറുള്ളത്. ഇതിലും ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനെത്തി. ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓര്‍മയാണിത്’.– താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘കെ.ജി.എഫ്’ നായികയെന്ന നിലയിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ശ്രീനിധി ഷെട്ടി.