Tuesday 30 April 2019 03:08 PM IST

പുരോഹിതന്റെ സഹായമില്ലാതെ വിഗ്രഹത്തിൽ നേരിട്ട് പൂജ നടത്താം; 111 അടി ഉയരമുള്ള ശിവലിംഗ പെരുമയുടെ കഥ!

V R Jyothish

Chief Sub Editor

temple00100 ഫോട്ടോ: അരുൺ സോൾ

അഗ്നി വിഴുങ്ങിയ അതിരുദ്ര മഹായജ്ഞശാല! അന്തരീക്ഷമാകെ നെയ്മണം. യജ്ഞാവസാനം പെയ്ത മഴയുടെ നനവ്. ഹോമാഗ്നിയിൽ െവന്ത ഔഷധക്കൂട്ടുകൾ. പിന്നെ, എപ്പോഴും മുഴങ്ങുന്ന ഓംകാരം. െനയ്യാറ്റിൻകരയ്ക്ക് അടുത്ത് ചെങ്കൽ ശിവപാർവതി ക്ഷേത്രമുറ്റമാണിത്. രണ്ടാമത് അതിരുദ്ര മഹായജ്ഞം കഴിഞ്ഞ  തേയുള്ളൂ. ഇവിടെയാണ് 111.2 അടി ഉയരമുള്ള ശിവലിംഗം. എട്ടു നിലകളിലായി പണിതിട്ടുള്ള ശിവലിംഗ നിർമിതി ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് സാക്ഷ്യപ്പെടുത്തുന്നു, ഇന്ത്യാ ബുക് ഒഫ് റിക്കോർഡ്സ്.

‘ലോകത്തിനു വേണ്ടിയുള്ള എന്റെ പ്രാർഥനയാണ് ഈ ക്ഷേത്രവും മഹാശിവലിംഗവും.’ സ്വാമി മഹേശ്വരാനന്ദ സരസ്വതികൾ പറഞ്ഞു തുടങ്ങി. ചെങ്കൽ ശിവപാർവതി ക്ഷേത്രവും മഹാശിവലിംഗവും സ്വാമിയുെട ഈശ്വരാരാധനയുടെ ഫലമാണ്. മഹാശിവലിംഗത്തിന്റെ ഉൾഭാഗം എട്ടു നിലകളാ   യി പണിതിരിക്കുന്നു. ഓരോ നിലകളും ഓരോ ആധാരങ്ങളെ അടിസ്ഥാനമാക്കുകയും അവിടെ പ്രാർഥിക്കാനുള്ള സൗകര്യം കൊടുക്കുകയും െചയ്തിരിക്കുന്നു.

‘‘എല്ലാം ഭഗവാൻ കാട്ടിത്തരുന്നു. ഞാൻ ആ വഴിയേ നടക്കുന്നു അത്രമാത്രം.’’ സ്വാമി പറഞ്ഞു; ‘‘കാഞ്ചികാമകോടി മഠാധിപതിയായിരുന്ന ജയേന്ദ്രസരസ്വതിയാണ് മന്ത്രദീക്ഷ നൽകി മഹേശ്വരാനന്ദ സരസ്വതി എന്ന സന്യാസനാമം നൽകിയത്.പുറ്ററയ്ക്കൽ എന്നാണ് ഈ സ്ഥലത്തിന്റെ യഥാർഥ പേര്. ഈ ഭൂമിയുടെ ദേവതാഭാവം തിരുവാതിരയാണ്. തിരുവാതിര ശിവന്റെ നക്ഷത്രമാണ്. ശിവപാർവതി വിഗ്രഹം പുറ്റിന്റെ ആകൃതിയിൽ വളർന്നു വന്നു എന്നതുകൊണ്ടാണ് ‘പുറ്ററയ്ക്കൽ’ എന്ന പേരു വന്നതെന്ന് പഴമക്കാർ പറയുന്നു.

ഇന്ന് നിലനിൽക്കുന്ന ക്ഷേത്രത്തിന്റെ പൂർവമാതൃകയെന്നു പറയാവുന്നത് ഒരു തെക്കത് ആണ്. ൈദവസാന്നിധ്യമുണ്ടെന്നു കരുതുന്ന സ്ഥലത്ത് കെട്ടുന്ന ശ്രീകോവിൽ മാത്രമുള്ള ഒറ്റമുറി ക്ഷേത്രങ്ങളാണ് തിരുവിതാംകൂറിൽ തെക്കത് എന്ന് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിന്റെയും പൂർവരൂപം   തെക്കത് ആയിരുന്നു.’’

‘‘5000 വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്ന് ജ്യോതിഷപ്രവചനം. ഭൂമികുലുക്കത്തിലോ  പ്രകൃതിക്ഷോഭത്തിലോ ക്ഷേത്രം തകർന്നുപോയതാണെന്നു കരുതുന്നു. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഖനനത്തിനിടയിൽ നൂറ്റാണ്ടുകളുടെ പഴക്കം വ്യക്തമാക്കുന്ന കരിങ്കൽ പ്രതിമകളും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.’’ ക്ഷേത്രകാര്യദർശികളിൽ ഒരാളായ അരുൺ പറയുന്നു.

temple0098 സ്വാമി മഹേശ്വരാനന്ദ സരസ്വതി

കൃഷ്ണശിലകളുടെ തണുപ്പാണ് ഇവിടെ ഓരോ ചുമരിനും. ശിലയും തടിയും കടഞ്ഞെടുത്ത് പരമ്പരാഗത തച്ചുശാസ്ത്രത്തിന്റെ അളവഴകുകളിലാണ് ക്ഷേത്രനിർമാണം. കേരളീയ തച്ചുശാസ്ത്രത്തിന്റെ പുരാതന രീതി പിന്തുടർന്നാണ് ക്ഷേത്ര നിർമാണം നടത്തിയിരിക്കുന്നത്. ചേര, ചോള പാണ്ഡ്യകാലഘട്ടങ്ങളിലെ മഹാക്ഷേത്രങ്ങളുടെ ചെറിയ രൂപങ്ങൾ എന്നു തോന്നും. നന്ദികേശനാണ് ഗോപുരനടയിൽ ആദ്യം കാണുന്ന പ്രതിഷ്ഠ. അതുകഴിഞ്ഞാൽ മൂന്നു നിലകളിലായി രാജഗോപുരം. തടിയും  കരിങ്കൽതൂണുകളും ചേർന്നതാണ് ഓട് മേഞ്ഞ രാജഗോപുരം.

മഹാശിവലിംഗത്തിനുള്ളിൽ

ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ കോണിലാണ് മഹാശിവലിംഗത്തിന്റെ സ്ഥാനം. പഞ്ചഭൂതാത്മകമായ ശരീരത്തിൽ ആറ് ആധാരങ്ങൾ ഉണ്ട്. ഈ ആറ് ആധാരങ്ങളുെട അടിസ്ഥാനത്തിലാണ് ശിവലിംഗം നിർമിച്ചിരിക്കുന്നത്. വിവിധ പുണ്യസ്ഥലങ്ങളിൽ നിന്നുള്ള മണ്ണ്, അപൂർവമായ ആയുർവേദ മരുന്നുകൾ, കാശി, രാമേശ്വരം പോലെയുള്ള പവിത്രസ്ഥാനങ്ങളിലെ ജലം തുടങ്ങിയവ മഹാശിവലിംഗത്തിന്റെ നിർമാണത്തിൽ ഉ പയോഗിച്ചിട്ടുണ്ട്.

ഒരു ഗുഹയിൽ എന്നതുപോലെ മഹാലിംഗത്തിൽ പ്രവേശിക്കാം. ഏറ്റവും മുകളിൽ കൈലാസ സങ്കൽപമാണ്. കൈലാസ പരിക്രമണം കഴിഞ്ഞ ഒരാൾ മോക്ഷപ്രാപ്തിയിൽ എത്തുന്ന സങ്കൽപത്തിലാണ് നിർമിതി. മഹാശിവലിംഗത്തിന്റെ ഏറ്റവും മുകൾത്തട്ടിലുള്ള സഹസ്രദളപത്മത്തിനു താഴെ ശിവപാർവതിമാർ കുടികൊള്ളുന്നു. ഷഡാധാരങ്ങളെ അടിസ്ഥാനമാക്കി ആറ് ധ്യാനകേന്ദ്രങ്ങൾ മഹാശിവലിംഗത്തിന് അകത്തുണ്ട്. ആദ്യത്തെ നില തറനിരപ്പിൽ നിന്ന് താഴെയാണ്. മൂലാധാരത്തിൽ വിനായകൻ കുടികൊള്ളുന്നു. സരസ്വതിയും ബ്രഹ്മാവും പ്രധാന പ്രതിഷ്ഠകൾ. അകമ്പടിക്ക് മൂർത്തീഭാവങ്ങൾ. ശിവന്റെ 64 മൂർത്തീഭാവങ്ങളാണ് മഹാശിവലിംഗത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പരശുരാമൻ നൂറ്റിയെട്ട് ശിവാലയങ്ങൾ സ്ഥാപിച്ചുവെന്നാണ് ഐതിഹ്യം. ആ ഐതിഹ്യത്തെ ഒാർമപ്പെടുത്തുന്ന 108 ശിവലിംഗപ്രതിഷ്ഠകൾ മഹാശിവലിംഗത്തിലുണ്ട്.

temple0096

ഓരോ നിലയുടെയും മധ്യഭാഗം ശൂന്യമായി ഒഴിച്ചിട്ടിരിക്കുന്നു. ഭക്തർക്ക് ഇരുന്ന് ധ്യാനിക്കുന്നതിനു വേണ്ടിയാണ് ഇത്. ഓരോ നിലകളിൽ നിന്നും ഓംകാര ധ്വനി മുഴങ്ങുന്നു. ദേവതാഭാവങ്ങൾ ഒരോ നിലയിലും വ്യത്യസ്തമാണ്. ഋഷീശ്വരന്മാരുടെ രൂപങ്ങൾ കൊത്തിയിട്ടുണ്ട് വശങ്ങളിൽ. ഉള്ളിൽ അഗസ്ത്യ മുനിയുടെ പ്രതിഷ്ഠ. മരുന്നുകളുടെ മനമറിഞ്ഞ ഋഷീശ്വരനു മുന്നിൽ രോഗശമനത്തിനായി പ്രാർഥിക്കാനെത്തിയവരുടെ നീണ്ട നിര.

പ്രകൃതിയെ ഉടലിൽ സ്വീകരിച്ചവനാണ് മഹാദേവൻ. ആ സങ്കൽപമുൾക്കൊണ്ട് കാടും കാട്ടുമൃഗങ്ങളുമെല്ലാം ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ആറു നിലകളും കടന്നു ചെന്നാ ൽ പിന്നെ, കൈലാസം. ഏഴാം നിലയിലെത്തുമ്പോൾ മഞ്ഞിന്റെ കുഞ്ഞലകൾ മനസ്സിൽ നിറയും. മഹാശിവലിംഗത്തിന്റെ മേൽക്കൂരയിൽ കൊത്തിവച്ചിരിക്കുന്ന സഹസ്രാര പത്മം. ആയിരം ദളങ്ങളുടെ താമരയ്ക്കു താഴെ പാർവതീ പരമേശ്വ രന്മാർ. മിഴിയടച്ചൊരു നിമിഷം ‘ഓം നമഃശിവായ’ എന്നു ജപിക്കുമ്പോൾ ഉള്ളിൽ നിറയുന്ന ആനന്ദത്തിന്റെ തണുപ്പ്.

നിർമിതിയുടെ പ്രത്യേകത കൊണ്ട് പുറത്ത് കുംഭചൂട് കനത്തു നിൽക്കുന്ന കാലത്തു പോലും മഹാശിവലിംഗത്തിനുള്ളിൽ പുലർകാലം പോലെയുള്ള തണുപ്പാണ്. മഹാശിവലിംഗത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ ഒരു ശിവലിംഗമുണ്ട്. അത് ഭക്തർക്ക് അവരവരുടേതായ രീതിയിൽ ആരാധിക്കാനുള്ളതാണ്. ഒരു പുരോഹിതന്റെ സഹായമില്ലാതെ തന്നെ വിഗ്രഹത്തിൽ നേരിട്ട് പൂജ നടത്താം. 

ജ്യോതിർലിംഗങ്ങളുള്ള ചുറ്റമ്പലം

മഹാശിവലിംഗത്തിൽ നിന്ന് ഇറങ്ങുന്നവർ നേരെ ചുറ്റമ്പലത്തിലേക്കു നടക്കുന്നു. ശിവഭാവങ്ങളെ പ്രതിനിധീകരിച്ച് പന്ത്രണ്ട് ജ്യോതിർലിംഗ പ്രതിഷ്ഠകളുണ്ട് ഇവിടെ. ഇന്ത്യയുെട വിവിധഭാഗങ്ങളിലായുള്ള ജ്യോതിർലിംഗ പ്രതിഷ്ഠകളുടെ പ്രതീകങ്ങൾ. അതത് സ്ഥലങ്ങളിലെ പ്രതിഷ്ഠകളുടെ ക ണക്കനുസരിച്ച് ഇവിടെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന് മാത്രമല്ല പൂജാവിധികളും അതേ പോലെ പിന്തുടരുന്നു.

temple-7644

‘‘ഒരു ചുറ്റമ്പലത്തിനുള്ളിൽ തന്നെ പന്ത്രണ്ട് ജ്യോതിർലിംഗ ദർശനം നടത്താം. ഈ ആശയം എത്ര ഉന്നതമാണ്. ’’ ക്ഷേത്രം തന്ത്രി തേറകവേലി മഠത്തിലെ ഗണേഷ് ലക്ഷ്മി നാരായൺ പോറ്റി ചോദിക്കുന്നു.

മുപ്പത്തിരണ്ട് ഗണേശഭാവങ്ങൾ

ചുറ്റമ്പലം കടന്ന് പടിഞ്ഞാറേക്കോണിലാണ് ഗണപതിക്ഷേത്രം. സ്വയംഭൂവായ ശിവപാർവതി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിൽ ഗണപതിക്ക് ഏറെ പ്രാധാന്യമുണ്ട്. ഗണേശന്റെ 32 ഭാവങ്ങളിലുള്ള വിഗ്രഹങ്ങൾ ഒരൊറ്റ മേൽക്കൂരയ്ക്കുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ബാലഗണപതി മുതൽ യോഗഗണപതി വരെ. ഇന്ത്യയിൽ തന്നെ അപൂർവമാണ് നിത്യപൂജയുള്ള 32 വിഗ്രഹങ്ങളോടു കൂടിയ ക്ഷേത്രം.

‘‘ഇവിടുത്തെ ഗണപതി ഹോമം വളരെ വിശേഷപ്പെട്ടതാണ്. മനുഷ്യജീവിതവുമായി ഒാരോ രീതിയിൽ ബന്ധപ്പെട്ടതാണ് ഒാരോ ഗണേശ ഭാവവും. പൂജാക്രമത്തിലും വ്യത്യാസങ്ങളുണ്ട്.’’ ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരം പറയുന്നു. മഹാഗണപതിഹോമത്തിന്റെ പ്രസാദത്തിനായി തിരക്കുകൂട്ടുകയാണു ഭക്തർ. ചിലരാകട്ടെ ക്ഷേത്രത്തിന്റെ ശിൽപഭംഗിയിൽ മിഴിനട്ടു നിൽക്കുന്നു. അഴകിനു രൂപം നൽകുന്ന മഹാബലിപുരത്തിന്റെ ശിൽപചാരുത ഇവിടുത്തെ പ്രതിഷ്ഠകളുടെ സവിശേഷതയാണ്.

‘‘മഹാശിവലിംഗത്തിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന 108 ശിവലിംഗങ്ങളും 32 ഗണപതി വിഗ്രഹങ്ങളും കൊത്തിയെടുത്തത് മഹാബലിപുരത്താണ്. മാത്രമല്ല, ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മൂലവിഗ്രഹങ്ങളും മഹാബലിപുരത്തിന്റെ കരവിരുതിൽ രൂപപ്പെട്ടവയാണ്.’’ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി വിഷ്ണു പറയുന്നു.

രണ്ടാമത്തെ അതിരുദ്രമഹായജ്ഞം കഴിഞ്ഞതിന്റെ സന്തോഷമുണ്ട് ക്ഷേത്രഭാരവാഹികളുടെ മുഖത്ത്. രുദ്രൻ എന്നാൽ ദുഃഖത്തെ നശിപ്പിക്കുന്നവൻ എന്നർഥം. ഭക്തരുടെ ദുഃഖങ്ങൾ ഇല്ലാതാക്കി വിദ്യയും ധനവും ഐശ്വര്യവും പ്രദാനം െചയ്യുന്ന  അതിരുദ്രമഹായജ്ഞം വിപുലമായ ചടങ്ങുകളോടു കൂടിയതാണ്.

പതിനൊന്ന് ദിവസം 121 ൈവദികർ പതിനൊന്നു പ്രാവശ്യം ശ്രീരുദ്രമന്ത്രം ജപിക്കുമ്പോഴാണ് അത് അതിരുദ്രമഹായജ്ഞമായി മാറുന്നത്. തേൻ, ഇളനീർ, കരിമ്പുനീര് തുടങ്ങി പതിനൊന്നു ദ്രാവകങ്ങൾ നിറച്ച 121 കലശങ്ങളിലാണ് അഭിഭേഷകം നടക്കുന്നത്. ഈ സമയത്ത് അന്തരീക്ഷം മന്ത്രമുഖരിതമായിരിക്കുകയും ഹോമാഗ്നി വായുവിനെ ഓഷധപൂർണമാക്കുകയും െചയ്യും.

temple0097 ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം

‘‘കേരളത്തിൽ ചുരുക്കം ക്ഷേത്രങ്ങളിലേ രണ്ടാമതും അതിരുദ്രമഹായജ്ഞം നടത്തിയിട്ടുള്ളൂ. അതിനുള്ള ഭാഗ്യം െചങ്കൽ ശിവപാർവതി ക്ഷേത്രത്തിന് ഉണ്ടായത് ഒരു നിമിത്തമായാണ് ഞാൻ കാണുന്നത്.’’ ക്ഷേത്രോപദേശക സമിതിയിൽ അംഗവും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും ജ്യോതിഷപണ്ഡിതനുമായ എം. നന്ദകുമാർ പറയുന്നു.

‘‘ഒരു ആത്മീയകേന്ദ്രം മാത്രമായിട്ടല്ല, സമൂഹത്തിലെ അ ശരണർക്കും അനാഥർക്കും നേരെ കാരുണ്യത്തിന്റെ കൈ നീട്ടുന്നുണ്ട് ഈ ക്ഷേത്രം. ക്ഷേത്രം വക കല്യാണമണ്ഡപം നിർ ധനരായ പെൺകുട്ടികളുടെ കല്യാണത്തിന് സൗജന്യമായി വിട്ടുകൊടുക്കും. സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ, ഭവനരഹിതർക്ക് വീടു വയ്ക്കാൻ സഹായം  അങ്ങനെ സമൂഹത്തിലെ ഇല്ലായ്മകൾക്കു നേരെ കണ്ണടയ്ക്കാെത കരം നീട്ടുകയാണ് ഈ ക്ഷേത്രം ചെയ്യുന്നത്.’’ ക്ഷേത്ര ട്രസ്റ്റ് വൈസ് ചെയർമാൻ എസ്. രാജശേഖരൻ നായർ പറയുന്നു

പതിനെട്ടു ദിവസത്തെ ൈകലാസ പരിക്രമണം കഴിഞ്ഞ് നാട്ടിൽ എത്തിയതേയുള്ളൂ കോട്ടയം സ്വദേശിനിയായ കല. തിരുവനന്തപുരത്ത് കാനറാ ബാങ്കിൽ സീനിയർ മാനേജരാണ്. ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞു വന്നതാണ്. ദർശനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ കല പറഞ്ഞു. ‘‘നാട്ടിൽ കൈലാസം കണ്ടതു പോലെ.’’ ഭക്തരുടെ തിരക്കിനിടയിലൂടെ നീങ്ങുമ്പോൾ ആ വാക്കുകൾ മനസ്സിൽ തങ്ങി നിന്നു. എങ്ങും മുഖരിതമാകുന്ന പഞ്ചാക്ഷരി മന്ത്രം.

How to reach

തിരുവനന്തപുരത്തു നിന്ന് 26 കിലോമീറ്റർ ദൂെരയാണ് െചങ്കൽ. നെയ്യാറ്റിൻകരയ്ക്ക് അടുത്ത് ഉദിയൻകുളങ്ങര നി ന്ന് തിരിഞ്ഞാണ് ചെങ്കല്ലിലേക്കു പോകുന്നത്. നെയ്യാറ്റിൻകരയാണ് െതാട്ടടുത്ത റെയിൽവേ സ്േറ്റഷൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 28 കിലോമീറ്റർ. നാഗർകോവിലിൽ നിന്ന് 46 കിലോമീറ്റർ. ക്ഷേത്രത്തിലെ ഫോൺ നമ്പർ: 0471 2236273, 8281809731

temple0099