ADVERTISEMENT

തന്നെ പ്രായത്തിന്റെ പേരിൽ പരിഹസിക്കുന്നവർക്കു മറുപടിയുമായി സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. താൻ ജനിച്ച വർഷവും തീയതിയും പറഞ്ഞ രേണു സംശയമുള്ളവർക്ക് ആധാർ കാർഡ് കാണിക്കാമെന്നും പറഞ്ഞു.‘‘1991 സെപ്റ്റംബർ ഏഴാണ് എന്റെ ഡേറ്റ് ഓഫ് ബർത്ത്. ഇനി ആധാർ കാർഡ് കാണിക്കണമെങ്കിൽ കാണിക്കാം’’ എന്നു പുതിയ പ്രൊജക്ടിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഓൺലൈൻ മീഡിയയോട് സംസാരിക്കവേ രേണു പറഞ്ഞു.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണ ശേഷം അഭിനയരംഗത്ത് സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും സജീവസാന്നിധ്യമാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT