ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോകളിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലുമൊക്കെ നിറഞ്ഞു നിൽക്കുകയാണ്.

ഇപ്പോഴിതാ, തനിക്കെതിരെ അടുത്തിടെ സുധിയുടെ രണ്ടാം ഭാര്യ ഉന്നയിച്ച ചില ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് രേണു. തനിക്കൊപ്പം സുധി താമസിക്കുമ്പോൾ സുധിയുമായി പ്രണയത്തിലായ രേണു തങ്ങളുടെ കുടുംബം തകർത്തു എന്നാണ് സുധിയുടെ മുൻഭാര്യ ആരോപിച്ചത്. ഇതിനാണ് രേണു ഒരു അഭിമുഖത്തിൽ മറുപടി പറഞ്ഞത്.

‘‘ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ഈ കൊല്ലം സുധിയുടെ കൂടെ കിടന്നുണ്ടാക്കിയ ഒരു കുഞ്ഞുണ്ടെനിക്ക്. അങ്ങനെ തന്നെ പറയും. ആളുടെ കൂടെ കിടന്നിട്ട് ഒരു കുഞ്ഞെനിക്കുണ്ടായല്ലോ. ഇനി ഇപ്പോ ആളും ഞാനും തമ്മിലുള്ള സെക്സ് ചാറ്റ് പുറത്തു വന്നെന്നു വച്ചോട്ടെ, എനിക്കു യാതൊരുവിധ നാണക്കേടുമില്ല, ഒന്നുമില്ല. കാരണം, കൊല്ലം സുധിയുടെ കൂടെയല്ലേ, എനിക്ക് വിഷയമല്ല’’ എന്നാണ് രേണു പറയുന്നത്.

ഈ വിഡിയോയ്ക്കു താഴെ രേണുവിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

ADVERTISEMENT
ADVERTISEMENT