ADVERTISEMENT

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

ഇപ്പോഴിതാ, സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയും അതിനു താര കല്യാൺ കുറിച്ച കമന്റുമാണ് വൈറൽ.

ADVERTISEMENT

ശാരീരിക അസ്വസ്ഥതകളുള്ള ഒരു ദിവസം ആ ബുദ്ധിമുട്ടുകൾക്കിടയിലും വീട്ടിലെ പണികളിൽ മുഴുകുന്ന സൗഭാഗ്യയാണ് വിഡിയോയിൽ. ‘ഒന്നിനും ഒരു ആരോഗ്യം ഇല്ലാത്ത അങ്ങനെയും ചില ദിവസങ്ങൾ’ എന്നാണ് വിഡിയോയ്ക്കൊപ്പം സൗഭാഗ്യ കുറിച്ചിരിക്കുന്നത്.

ഇതിനു താഴെ ‘my heart bleeds’ എന്നാണ് വിഷമത്തോടെ താര കല്യാൺ കുറിച്ചത്. ‘you were like this only….! I grew up watching you working’ എന്നാണ് ഇതിനു സൗഭാഗ്യയുടെ മറുപടി. എന്നാൽ സൗഭാഗ്യയെ അഭിനന്ദിച്ചാണ് ആരാധകർ കമന്റിടുന്നത്. ‘മാം... നിങ്ങൾ ഭാഗ്യം ചെയ്തവരാ, ഈ മോൾ എത്ര സിമ്പിൾ ആണ്’ എന്നാണ് ഒരു ആരാധിക കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT