കഴിഞ്ഞ നവംബറിലാണ് ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് ഒരു മകനും മകളുമുണ്ട്.
ഇപ്പോഴിതാ മകളുടെ പുത്തന്‍ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദിവ്യയും ക്രിസും. ‘മാതാപിതാക്കള്‍ എന്ന നിലയില്‍ അഭിമാനകരമായ നിമിഷം. ഞങ്ങളുടെ മകള്‍ ബിസിനസ് മാനേജ്‌മെന്‍റ് ആന്‍ഡ് ഏവിയേഷന്‍ ബിരുദ കോഴ്‌സിന് ജോയിന്‍ ചെയ്തു. അവളുടെ ഭാവിയിലേക്കുളള ചുവുടുവെയ്പ്പ്. നിങ്ങളുടെ പ്രാര്‍ഥനയും അനുഗ്രങ്ങളും ഉണ്ടാവണം’.– ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യയും ക്രിസും കുറിച്ചു.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.