ADVERTISEMENT

നർത്തകിയും സോഷ്യൽ മീഡിയ താരവുമായ രഞ്ജിനി കുഞ്ചുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു.ജിമ്മില്‍ നിന്നുളള ഒരു മിറര്‍ സെല്‍ഫി പങ്കുവ‌ച്ച്, തന്റെ മേക്കോവര്‍ വിശേഷമാണ് രഞ്ജിനി പങ്കുവച്ചത്.

ഒരു വര്‍ഷത്തെ എന്റെ മാറ്റം, എന്നിലെ ഏറ്റവും മികച്ച വേര്‍ഷന്‍ ആണ്, ഇത് മാത്രമല്ല ഇനിയും വരാനുണ്ട് എന്നാണ് വീഡിയോയ്‌ക്കൊപ്പം രഞ്ജിനി കുറിച്ചിരിക്കുന്നത്. തന്റെ ഒരു വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായുണ്ടായ മാറ്റം എന്നു പറഞ്ഞാണ് രഞ്ജിനി വിഡിയോ പങ്കിട്ടിരിക്കുന്നത്. വെറും മോട്ടിവേഷന്‍ കൊണ്ട് സാധ്യമായതല്ല ഇത്, സ്ഥിരതയും അച്ചടക്കവുമാണ് ഈ മാറ്റത്തിന് എന്നെ സഹായിച്ചത് എന്ന് രഞ്ജിനി കുഞ്ചു പറയുന്നു. കൃത്യമായ ഡയറ്റ്, കാര്‍ഡിയോ, സ്ട്രങ്ത് ട്രെയിനിങ്, എല്ലാം ചെയ്തിട്ടുണ്ട്. പക്ഷേ അതിനെക്കാള്‍ ഒക്കെ മുകളിലാണ് സ്ഥിരമായി അത് ഫോളോ ചെയ്യുക എന്നതെന്നും രഞ്ജിനി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT