ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട രേണു സുധിക്ക് പിന്തുണയുമായി നടൻ പ്രതീഷ് പ്രകാശ്. രേണുവിനൊപ്പം ആല്‍ബങ്ങളിലും റീൽസ് വിഡിയോസിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ച ആളാണ് പ്രതീഷ്.
‘vaathi coming, തള്ളി പറഞ്ഞവരും കളിയാക്കിയവരും ഒരുപാട് വന്നപ്പോള്‍ അവര്‍ അവരുടെ ലക്ഷ്യം നോക്കി പോയി ഇന്ന് ഇതാ BIG ബോസ്സില്‍ നമ്മടെ ലാലേട്ടന്റെ ഒപ്പം ALL THE BEST CHECHI’ എന്നാണ് രേണു സുധിക്കൊപ്പമുളള ചിത്രം പങ്കുവച്ച് പ്രതീഷ് കുറിച്ചത്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു ഇതിനോടകം സോഷ്യൽ മീഡിയയിൽ താരമാണ്. കടുത്ത സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് രേണു. എന്നാല്‍ വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ മുന്നോട്ട് പോകുന്നതിനിടെയാണ് ബിഗ് ബോസ് അവസരം രേണുവിനെ തേടിയെത്തിയത്.