ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്ലോഗറാണ് ദീപ്തി സീതത്തോട്. തന്റെയും തന്റെ നാടിന്റെയും വിശേഷങ്ങളുമായി ദീപ്തി പങ്കുവയ്ക്കുന്ന വിഡിയോസ് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം ദീപ്തി യൂ ട്യൂബ് ചാനലിലൂടെ പങ്കുവച്ചതാണ് വൈറലാകുന്നത്.

കുട്ടികളൊന്നും വേണ്ട എന്നായിരുന്നു ‍ആഗ്രഹം. കാട്ടിൽ മക്കളുണ്ടല്ലോ, അല്ലെങ്കിൽ കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാം എന്നൊക്കെ കരുതി. പക്ഷേ, ഭർത്താവിന് കുഞ്ഞുങ്ങളെന്നു വച്ചാൽ ജീവനാണ്. എങ്കിൽ പിന്നെ അങ്ങനെ ആകാം എന്നു കരുതി. പക്ഷേ കല്യാണം കഴിഞ്ഞ് അഞ്ച് മാസമായിട്ടും ആയില്ല. അതുകൊണ്ടാണ് ഡോക്ടറെ കണ്ടത്. എന്റെ കാര്യത്തിൽ ഗർഭപാത്രത്തിൽ അണ്ഡങ്ങളുടെ എണ്ണം കുറവാണ്. ഉള്ള അണ്ഡം ഓരോ ആർത്തവത്തിലും പോകുകയാണ്, ഇനിയും വച്ച് താമസിപ്പിക്കുന്നതിലും ഭേദം എത്രയും പെട്ടന്ന് ചികിത്സിക്കുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. കൃത്യമായ പിരീഡ്സ് ആവാത്തതു കൊണ്ടു തന്നെ ഉള്ള അണ്ഡത്തെ ശക്തിപ്പെടുത്തുക എന്ന ട്രീറ്റ്മെന്റാണ് വേണ്ടത്. ആ ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.

ആദ്യം അഞ്ച് ദിവസത്തെ മരുന്നാണ് കഴിച്ചത്. പക്ഷേ, അതുകൊണ്ട് മാറ്റമുണ്ടായില്ല. ഇപ്പോൾ ഇഞ്ചക്ഷൻ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ ഇഞ്ചക്ഷന്‍ കൊണ്ടു മാറ്റം വന്നു തുടങ്ങി. ഇനി അതിന്റെ ചികിത്സ കൃത്യമായ മുറയ്ക്ക് പോകുന്നതിനനുസരിച്ച് സക്സസ് ആവും. ചിലപ്പോൾ പെട്ടന്ന് ആയേക്കാം, അല്ലെങ്കിൽ കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. എന്ത് തന്നെയാണെങ്കിലും തുടക്കത്തിൽ ചികിത്സ എടുത്തത് ഏറ്റവും നല്ല കാര്യമാണെന്നു ദീപ്തി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT