മിനി സ്ക്രീൻ പ്രേക്ഷകർക്ക് സ്വന്തം ‘ബേട്ടി’ തന്നെയായിരുന്നു സജിത ബേട്ടി. ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങി, താര പദവി സ്വന്തമാക്കിയ അഭിനേത്രി. സിനിമയിലായാലും സീരിയലിലായാലും തന്റെതായ ഒരു കയ്യൊപ്പ് ചാർത്താൻ സജിതയ്ക്കായി. എന്നാൽ, മകൾ ജനിച്ചതോടെ അഭിനയ ജീവിതത്തിൽ ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.
ഇപ്പോഴിതാ, മകൾ ഇസ ഫാത്തിമ ഷമാസിനൊപ്പമുള്ള സജിതയുടെ മനോഹരമായ റീൽസ് വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സജിതയ്ക്കൊപ്പം ഗംഭീര പ്രകടനമാണ് മോളുടേതും. ഇസ ഫാത്തിമയുടെ എക്സ്പ്രഷൻസ് മനോഹരമെന്നാണ് ആരാധകരുടെ കമന്റുകൾ. മോളു പൊളിച്ചു ഇത്തയും എന്നാണ് ഒരാൾ കമന്റിട്ടത്. രണ്ട് ചുന്ദരികുട്ടികൾ, മോള് ഇനി സീരിയലിൽ അഭിനയ്ക്കുമോ എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
ഷമാസാണ് സജിത ബേട്ടിയുടെ ജീവിതപങ്കാളി. ഇരുവരുടെയും ഒറ്റമകളാണ് ഇസ ഫാത്തിമ.