ബാലതാരമായി അഭിനയ ലോകത്തേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ജിത്തുമോൻ എന്ന കഥാപാത്രത്തിലൂടെ സീരിയൽ രംഗത്തു താരമായ അനുശ്രീ തുടർന്നു ധാരാളം സീരിയലുകളുടെ ഭാഗമായി. നായികയായും സഹനടിയായും നിറഞ്ഞു നിൽക്കവേയായിരുന്നു വിവാഹം. സീരിയൽ ക്യാമറാമാൻ വിഷ്ണുവായിരുന്നു താരത്തിന്റെ ജീവിതപങ്കാളി. ഇരുവർക്കും ഒരു മകനുണ്ട്. ആരവ് എന്നാണ് പേര്.
ഇപ്പോഴിതാ, ആരവിന്റെ പിറന്നാൾ ദിനത്തിൽ അനുശ്രീ പങ്കുവച്ച ഒരു മനോഹരവിഡിയോയാണ് വൈറലാകുന്നത്. മകനെ മടിയിലിരുത്തി ‘കണ്ണാംതുമ്പീ പോരാമോ....എന്നോടിഷ്ടം കൂടാമോ...’ എന്ന പാട്ട് പാടുന്ന വിഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
ഇടയ്ക്ക് അമ്മയ്ക്കും മകനുമൊപ്പം യൂട്യൂബ് വിഡിയോകളുമായി അനുശ്രീ സജീവമായിരുന്നു.